The Mist
ദ മിസ്റ്റ് (2007)

എംസോൺ റിലീസ് – 3229

Download

10513 Downloads

IMDb

7.1/10

ഫ്രാങ്ക് ഡാരാബോണ്ടിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്“.
പെട്ടന്നൊരു ദിവസം ഒരു നഗരത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ അതിന്റെ പിന്നിലുള്ള ദൂരഹതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നത്. അത് വലിയ തോതിലുളള നാശനഷ്ടങ്ങൾക്ക് കാരണമാവുന്നു. സാധനങ്ങളുടെ ലഭ്യതയെ കുറിച്ചുള്ള സംശയം ആളുകളെ കൂട്ടത്തോടെ കടകളിലേക്ക് ഒഴുകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിലെത്തിയ ആളുകൾ പുറത്ത് എന്തോ അപകടം ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ കടകളിൽ തന്നെ ഇരിക്കാൻ നിർബന്ധിതരാകുന്നു. പിന്നീട് അവർ നേരിടുന്ന പ്രശ്നങ്ങളും മൂടൽമഞ്ഞിന്റെ പിറകിലെ ദുരൂഹതയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.