The Mummy
ദ മമ്മി (1999)

എംസോൺ റിലീസ് – 1097

Download

5608 Downloads

IMDb

7.1/10

ഒരേസമയം ഉദ്വേഗവും, ആവേശവും, ഭീതിയും ജനിപ്പിക്കുന്ന ഒരു ഐതിഹാസിക ചിത്രമാണ് ദി മമ്മി. 1925 ഇല്‍ സഹാറ മരുഭൂമിയില്‍ റിക്ക് ഒ’കൊണര്‍ എന്ന സാഹസികനും, ഈവ്ലിന്‍ എന്ന ഈജിപ്റ്റോളജിസ്റ്റും, മറ്റുചില പുരാവസ്തുഗവേഷകരും നിധി തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരു പുരാതനശവകുടീരത്തില്‍ എത്തിച്ചേരുന്നു. തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാതെ അവര്‍ 3000 വര്‍ഷം മുന്‍പ് മരണശാസനയാല്‍ അടക്കം ചെയ്യപ്പെട്ട മരിച്ചു ജീവിക്കുന്ന ഒരു ഭീകരതയെ തുറന്നു വിടുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവവികാസങ്ങള്‍ക്കാണ് ഹോളിവുഡിലെ ഏറ്റവും വലിയ കൊമേര്‍സ്യല്‍ ഹിറ്റുകള്‍ ഒന്നിന് ചുരുള്‍ നിവരുന്നത്.