The Nativity Story
ദി നേറ്റിവിറ്റി സ്റ്റോറി (2006)

എംസോൺ റിലീസ് – 1395

Download

684 Downloads

IMDb

6.8/10

യേശുവിന്റെ ജനനത്തിന് മുമ്പ് പിതാവായ ജോസഫും മാതാവായ മേരിയും കടന്നു പോയ മാനസിക സംഘർഷങ്ങളും യാതനകളും ബൈബിളിന്റെ അടിസ്ഥാനത്തിൽ വിവരിച്ചാണ് ഈ ചിത്രം കടന്നു പോകുന്നത്. ജോസഫിന്റെയും മേരിയുടേയും ജീവിതം ഇത്ര മനോഹരമായ് ചിത്രീകരിച്ച മറ്റൊരു ചിത്രവുമില്ലെന്ന് തന്നെ പറയാം. പഴയ നസ്രത്ത്, ജറുസലേം, ബദ്ലഹേം തുടങ്ങിയ സ്ഥലങ്ങൾ അതിന്റെ ജീവൻ നിലനിർത്തി തന്നെ ചിത്രീകരിക്കുവാൻ സംവിധായക കാതറിൻ ഹാർഡ്വിക്കിനായി.

ഗെയിം ഓഫ് ത്രോൺസ് പരമ്പരയിൽ ഒബാര സാൻഡ് എന്ന കഥാപാത്രം ചെയ്ത കെയ്ഷാ കാസിൽ ഹ്യൂഗ്സ് ആണ് മേരി ആയി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2006 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാന, ചിത്രീകരണ മികവുകൾകൊണ്ട് നിരൂപക പ്രശംസകൾ പിടിച്ചുപറ്റി.