The Notebook
ദ നോട്ട് ബുക്ക് (2004)

എംസോൺ റിലീസ് – 921

Download

8356 Downloads

IMDb

7.8/10

തന്റെ കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ ഗ്രാമത്തിൽ വന്നതാണ് ആലി. അവിടെ വച്ചാണ് നോഹ ആലിയെ കാണുന്നതും പ്രണയം തോന്നുന്നതും. വൈകാതെ നോഹയും ആലിയും തമ്മിൽ പ്രണയത്തിലാകുന്നു. ആ വേനൽ കാലം അവർ പ്രണയിച്ചു തീർക്കുന്നു. എന്നാൽ വെറുമൊരു നാടൻ പയ്യനെ മകൾ പ്രണയിക്കുന്നതിൽ ആലിയുടെ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിക്കുകയും. വേനലവധി കഴിയുന്നതിന് മുമ്പ് തന്നെ അവർ ആലിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. ശേഷം രണ്ടു വ്യത്യസ്തമായ ജീവിതങ്ങൾക്ക് സാക്ഷിയായ അവരെ വിധി വീണ്ടും അടുപ്പിക്കുന്നു. നീണ്ട കാലത്തിന്റെ ഇടവേളക്കു ശേഷം വ്യത്യസ്ത ചുറ്റുപാടുകളുള്ള അവർ കണ്ടുമുട്ടുമ്പോൾ അവരുടെ പഴയ പ്രണയം വീണ്ടും പുനർജനിക്കുന്നു.

നോഹയായി ‘റയാൻ ഗോസ്‌ലിങ്ങും ‘ആലിയായി’ റാച്ചേൽ മെകാദംസും’ വേഷമിടുന്നു. ‘നിക്കോളാസ് സ്പാർക്കിന്റെ’ നോവലിനെ ആസ്പദമാക്കിയാണ് സംവിധായകൻ ‘നിക് കാസവെറ്റിയസ്’ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിലെ തന്നെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായിത് കാണപ്പെടുന്നു. പ്രണയത്തിന്റെ അനശ്വരത്തെ കാണിക്കുന്ന ഈ ചിത്രം തീർത്തും ഒരു ദൃശ്യാനുഭവമാണ്.