The Old Guard
ദി ഓൾഡ് ഗാർഡ് (2020)

എംസോൺ റിലീസ് – 1818

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gina Prince-Bythewood
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, ഫാന്റസി
Download

10130 Downloads

IMDb

6.7/10

ജീന പ്രിൻസ്-ബൈത്ത്വുഡിന്റെ സൂപ്പർഹീറോ വിഭാഗത്തിലെ പുതിയ സിനിമയാണ് ദി ഓൾഡ് ഗാർഡ്. ഇതിൽ അനശ്വര യോദ്ധാക്കളുടെ നേതാവായി ചാർലിസ് തെറോൺ എത്തുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള അമർത്യരായ ഒരു കൂട്ടം കൂലിപ്പട്ടാളക്കാരുടെ കഥയാണ് ദി ഓൾഡ് ഗാർഡ്. നിർഭയരായ പോരാളികളാണ് അവർ. അവർക്ക് ഫാൻസി വസ്ത്രങ്ങളോ ഇഗോകളോ ഇല്ല, അവരെല്ലാം ഒരേ സൂപ്പർ പവർ പങ്കിടുന്നു, അത് മരണമില്ലാത്ത അവസ്ഥയാണ്.

ഇത്രയും നാൾ സൂക്ഷിച്ച് വച്ചിരുന്ന അവരുടെ രഹസ്യം മനസ്സിലാക്കിയ ചിലർ അവരെ വേട്ടയാടുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഗ്രെഗ് റുക്കയുടെ ഇതേപേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി 2020 ജൂലൈ 10ന് നെറ്റ്ഫ്ലിക്സ് ലോകമെമ്പാടും ദി ഓൾഡ് ഗാർഡ് റിലീസ് ചെയ്തു.