The Peanut Butter Falcon
ദ പീനട്ട് ബട്ടർ ഫാൽക്കൺ (2019)

എംസോൺ റിലീസ് – 1527

Download

18231 Downloads

IMDb

7.6/10

ബുദ്ധിമാന്ദ്യം സംഭവിച്ചൊരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രമേയമാക്കി കൊണ്ട് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ പീനട്ട് ബട്ടർ ഫാൽക്കൺ.”

Down syndrome എന്ന അസുഖത്തിന് അടിമയാണ് ‘സാക്ക്’ എന്ന 22 വയസുകാരനായ ചെറുപ്പക്കാരൻ. ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നത് അവന്റെ സ്വപ്നമാണ്. തന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയവൻ താമസിക്കുന്ന അഗതിമന്ദിരത്തിൽ നിന്നും ചാടിപ്പോകുന്നു. അങ്ങനെയവൻ എത്തിച്ചേരുന്നത് ‘ടൈലർ’ എന്ന മീൻപിടുത്തക്കാരന്റെ അടുത്താണ്. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മനോഹരമായ ഫ്രെയിമുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം ഏറെ നിരൂപക പ്രശംസകളും അവാർഡുകളും ഏറ്റു വാങ്ങിയിട്ടുണ്ട്. ഒരു ഫീൽഗുഡ്, അഡ്വെഞ്ചർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം മികച്ചൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.