The Polar Express
ദ പോളാർ എക്സ്‌പ്രസ് (2004)

എംസോൺ റിലീസ് – 590

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Robert Zemeckis
പരിഭാഷ: സുഭാഷ് ഒട്ടുംപുറം
ജോണർ: കോമഡി
Download

3099 Downloads

IMDb

6.6/10

ഈ ക്രിസ്മസ് കാലത്ത് മാത്രമല്ല, എല്ലാ ക്രിസ്മസ് രാവുകളിലും ലോകമെമ്പാടുമുള്ള കുട്ടികൾ കാത്തിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട സാന്തയെയാണ്. അവർ കാതോർത്തിരിക്കുന്നത് റെയിൻ ഡിയറുകൾ വലിക്കുന്ന സാന്തയുടെ തെന്നു വണ്ടിയുടെ മണിയൊച്ചയെയാണ്. അവർ പ്രതീക്ഷിച്ചിരിക്കുന്നത് സാന്തയുടെ സമ്മാനപ്പൊതികളാണ്.
അങ്ങനെയൊരു സാന്ത ശരിക്കുമുണ്ടോ എന്ന് സംശയിക്കുന്ന മിഷിഗണിലുള്ള ഗ്രാൻഡ് റാപ്പിഡ്സ് ടൗണിലെ താമസക്കാരനായ ഒരു ബാലനിൽ നിന്നും ‘ദ പോളാർ എക്സ്പ്രസ്സ്’ എന്ന ചിത്രം കഥ പറഞ്ഞു തുടങ്ങുന്നു. ഒരു ക്രിസ്മസ് രാവിൽ തന്റെ സ്വപ്നജാഗരങ്ങളിലെവിടെയോ വച്ച് അവൻ നോർത്ത് പോളിലേക്ക് പുറപ്പെടുന്ന പോളാർ എക്സ് പ്രസിലെ യാത്രക്കാരനാവുന്നു. തന്റെ വീടിന് മുമ്പിൽ നിന്നും അങ്ങകലെ സാന്തയുടെ നാട്ടിലേക്കൊരു തീവണ്ടിയാത്ര.
മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിൽ Tom Hanks ഒന്നിലധികം മുഴുനീള വേഷങ്ങൾ ചെയ്യുന്നു. പ്രധാനമായും കണിശക്കാരനും വാത്സല്യനിധിയുമായ ഒരു ടിക്കറ്റ് എക്സാമി നറുടെ വേഷം. ഒപ്പം പോളാർ എക്സ് പ്രസ്സിലെ സഹയാത്രികരായ കുട്ടികളിൽ ബില്ലി എന്ന സാധു ബാലനും ഒരു പെൺകുട്ടിയും എല്ലാത്തിനെ പറ്റിയും എല്ലാമറിയാമെന്ന് പ്രകടിപ്പിക്കുന്ന മറ്റൊരു കുട്ടിയും കഥാപാത്രങ്ങളാകുന്നു.
Chris Van Allsburgന്‍റെ ഇതേ പേരിലുള്ള നോവൽ ചലച്ചിത്രമായപ്പോൾ വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു.അഭിനേതാക്കളുടെ ശാരീരിക ചലനങ്ങളെ ക്യാപ്ചർ ചെയ്ത് പൂർണമായും ഡിജിറ്റലൈസ് ചെയ്ത് അനിമേഷൻ പൂർത്തിയാക്കിയതിലൂടെ ചിത്രം ഗിന്നസ് റെക്കോർഡ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.