The Power
ദി പവർ (2021)

എംസോൺ റിലീസ് – 3041

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Corinna Faith
പരിഭാഷ: അനൂപ് അനു
ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ
Download

3170 Downloads

IMDb

5.5/10

Movie

N/A

കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്‌സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയത് കൊണ്ട് രാത്രിയിലെ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം ഹോസ്പിറ്റൽ മാനേജ്‌മെന്റ് വരുത്തിയിട്ടുണ്ട്. ഇരുട്ടിനെ വളരെയധികം പേടിക്കുന്ന വലേരിക്ക് ചില സാഹചര്യങ്ങൾ കാരണം ആദ്യ ദിവസം തന്നെ നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടിവരുന്നു. എന്നാൽ ആ രാത്രി ആരോ തന്നെ പിന്തുടരുന്നത് പോലെ അവർക്ക് അനുഭപ്പെടുന്നു. പിന്നീട് അവിടുന്ന് അവൾക്കുണ്ടാവുന്ന ദുരനുഭവങ്ങളും അത് അന്വേഷിച്ചുള്ള അവളുടെ യാത്രയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായൊരു അനുഭവം സമ്മാനിക്കാൻ ഒരുപക്ഷേ ഈ സിനിമക്ക് കഴിഞ്ഞേക്കും.