The Pursuit of Happyness
ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)

എംസോൺ റിലീസ് – 829

Subtitle

48532 Downloads

IMDb

8/10

ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ കൂടുതകൾ വഷളാകുമ്പോൾ ഭാര്യ ലിന്റ ക്രിസിനെ ഉപേക്ഷിച്ച പോകുന്നു. മകനെ നഷ്ടപ്പെടുമോ എന്നുള്ള ഭയവും, ജീവിതം എങ്ങനെ മുൻപോട്ട് കൊണ്ടുപോകുമെന്നുള്ള ചോദ്യവും ക്രിസിനെ കുഴക്കുന്നു. പക്ഷെ എന്തും ചെയ്യാൻ സാധിക്കുമെന്നുള്ള ആത്മവിശ്വാസവും എല്ലാം ശരിയാകുമെന്നുള്ള മനോഭാവവും ക്രിസിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ടുവരുന്നു. എല്ലാം നഷ്ട്ടപെട്ട ഒരാൾ ജീവിതത്തിൽ വിജയിക്കുന്ന മനസ്സിന് കുളിർമയേകുന്ന ഒരു സിനിമയാണ് സംവിധയകാൻ ‘ഗബ്രിയേൽ മൂച്ചിന്നോ’ ഒരുക്കിയിരിക്കുന്നത്.