മിനിസീരീസ്
എം-സോണ്‍ റിലീസ് – 2290
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Scott Frank |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ഡ്രാമ |
വാൾട്ടർ ടെവിസിന്റെ 1983-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്കോട്ട് ഫ്രാങ്ക്, അലൻ സ്കോട്ട്, വില്യം ഹോർബർഗ് എന്നിവർ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത നെറ്റ്ഫ്ലിക്സ് മിനി സീരീസാണ് “ദി ക്വീൻസ് ഗ്യാംബിറ്റ്.”
1950 കളുടെ പകുതി മുതൽ 1960 കളിലേക്ക് നീങ്ങുന്ന ഈ കഥ, അനാഥയായ ഒരു ചെസ്സ് പ്രൊഫഷണലിനെക്കുറിച്ചുള്ളതാണ്, വൈകാരിക പ്രശ്‌നങ്ങള്‍, മദ്യം- മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി എന്നിവയോടൊക്കെ പോരാടി ലോകത്തിലെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരിയുള്ള അവളുടെ ഉയർച്ചയുടെ കഥ.
2020 ഒക്ടോബർ 23 ന് പുറത്തിറങ്ങിയ ക്വീൻസ് ഗ്യാംബിറ്റ് നാല് ആഴ്ച കൊണ്ട് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സ്ക്രിപ്റ്റഡ് മിനിസീരീസായി മാറി.
കേന്ദ്ര കഥാപാത്രമായ ബെത്ത് ഹാർമണായി അനിയ ടെയ്‌ലർ-ജോയിയുടെ അഭിനയവും, സീരീസിന്റെ മികച്ച ഛായാഗ്രഹണവും നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ചെസ്സ് കളിയെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്ക് പോലും ആസ്വദിക്കാന്‍ സാധിക്കും എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത.