The Revenant
ദ റെവെനന്റ് (2015)

എംസോൺ റിലീസ് – 267

Download

27623 Downloads

IMDb

8/10

വിഖ്യാത സംവിധായകൻ അലെഹാന്ദ്രോ ഗോൺസാലെസ് ഇന്യാറിത്തുവിന്റെ ആറാമത്തെ ഫീച്ചർ ഫിലിം ആണ് ദ റെവനെന്റ്. 1820കളിൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ വച്ച് ഹ്യൂ ഗ്ലാസ് എന്നയാൾ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ദ റെവനെന്റ് പ്രതിപാദിക്കുന്നത്. വളരേ പ്രതികൂലമായ സാഹചര്യങ്ങളിലും ഔട്ട്ഡോർ ആയിട്ടാണ് സിനിമ അധികവും ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച സംവിധാനമികവും ലിയനാർഡോ ഡി കാപ്രിയോയുടെ ഗംഭീരമായ അഭിനയവും ഇമ്മാനുവൽ ല്യുബസ്കിയുടെ ക്യാമറയും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. മികച്ച സിനിമ, ഡയറക്ടർ, നടൻ തുടങ്ങിയവയ്ക്കുള്ള ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾ നേടിയ ചിത്രം 12 ഓസ്കാറുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സിനിമറ്റോഗ്രഫെർ ഇമ്മാനുവൽ ല്യുബസ്കിക്ക് തുടർച്ചയായി 3-ആം തവണയും സംവിധായകൻ അലഹാന്ദ്രൊ ജി. ഇന്യാറിത്തുവിന്, മികച്ച സംവിധായകനുള്ള തുടർച്ചയായ രണ്ടാമത്തെയും ഓസ്കാർ നേടിക്കൊടുക്കാനും ഈ സിനിമയ്ക്കായി. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ അഭിനേതാവ് ലിയനാർഡോ ഡി കാപ്രിയോയ്ക്ക് ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു.