എംസോൺ റിലീസ് – 3119
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | PurePop Inc. |
പരിഭാഷ | ജിതിൻ ജേക്കബ് കോശി, ഫഹദ് അബ്ദുൾ മജീദ് & വിവേക് സത്യൻ |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
Neil Gaiman-ന്റെ Sandman എന്ന Graphic Novel ന്റെ 2022 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് അഡാപ്‌റ്റേഷനാണ് ദ സാൻഡ്മാൻ (2022).
കഥ ആരംഭിക്കുന്നത് 1916-ലാണ്. അന്ന് സ്വപ്‌നദേവനെ അഥവാ മോർഫിയസിനെ ചില ആളുകൾ ആവാഹിച്ച് തടവിലാക്കുന്നു. അവർ മോർഫിയസിനെ ആ മുറിക്കുള്ളിൽ തന്നെ പൂട്ടിയിട്ടു. അങ്ങനെ ഏതാണ്ട് ഒരു നൂറ്റാണ്ടോളം അയാൾ അവിടെത്തന്നെ കിടന്നു. ഇതേ സമയം പുറം ലോകത്തു അവിചാരിതമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു. ക്രമേണ മന്ത്ര ശക്തിയുടെ ബലം കുറഞ്ഞപ്പോൾ മോർഫിയസ് ആ കെണിയിൽ നിന്നും രക്ഷപ്പെടുന്നു.
അയാൾ തിരിച്ചു തന്റെ സ്വപ്നലോകത്തേക്ക് എത്തിയപ്പോഴേക്കും എല്ലാം തകർന്നിരുന്നു. ഒരു നൂറ്റാണ്ട് തടവറയിൽ കിടന്നതോടെ മോർഫിയസിന്റെ ശക്തിയും ക്ഷയിച്ചിരുന്നു. ഇതിനിടെ കൈവശം ഉണ്ടായിരുന്ന രത്നം, മണൽകിഴിയൊക്കെ നഷ്ടപ്പെട്ടിരുന്നു. തന്റെ ശക്തി വീണ്ടെടുക്കാനും തന്റെ തകർന്ന ലോകം പുനഃനിർമ്മിക്കാനും അയാൾക്ക് ഇതൊക്കെ ആവശ്യമായിരുന്നു. അതിനായി അയാൾ യാത്ര പുറപ്പെടുകയാണ്. ഈ യാത്രയിൽ ലൂസിഫർ മുതൽ കോൺസ്റ്റന്റീൻ വരെ കടന്നു വരുന്നുണ്ട്.
മറ്റുള്ള സൂപ്പർഹീറോ ഡ്രാമകളിൽ നിന്ന് വ്യത്യസ്തമായി Horror, Dark fantasy, Phycology, Philosophy, Myths എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയSandman, Comics-ന്റെ അസ്തിത്വത്തെ തന്നെ പൊളിച്ചെഴുതി ചരിത്രം സൃഷ്ടിച്ചു.
ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കോമിക്, World Fantasy Award നേടുന്നത്. Sandman ഉം അതിന്റെ Spin-off Series ഉം കൂടി ഏതാണ്ട് 26ൽ പരം അവാർഡ്സ് നേടിയിട്ടുണ്ട്. Best Writer, Best Lettering, Best Short Story, Bram Stoker’s award അങ്ങനെ നീളുന്നു Sandman-ന്റെ നേട്ടങ്ങൾ.
കടപ്പാട് : Sreerag Linkin Park