The Searchers
ദ സെർച്ചേഴ്‌സ് (1956)

എംസോൺ റിലീസ് – 3026

Download

2655 Downloads

IMDb

7.8/10

Movie

N/A

അമേരിക്കൻ സിവിൽവാർ കഴിഞ്ഞ്, ടെക്സസിലെ സഹോദരന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് ഈഥൻ എഡ്വേഡ്സ്. അങ്ങനെയിരിക്കെ, ഒരു ദിവസം പുറത്തുപോയി വരുന്ന ഈഥൻ കാണുന്നത്, ഇന്ത്യൻ ഗോത്രവർഗ്ഗം തീയിട്ട സഹോദരന്റെ വീടും, കൊലചെയ്യപ്പെട്ട സഹോദരനെയും കുടുംബത്തേയുമാണ്. എന്നാൽ, സഹോദരന്റെ രണ്ട് പെൺകുട്ടികളെ ഇന്ത്യനുകൾ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഈഥൻ, ഒരു സംഘത്തെയുംകൂട്ടി അവരെ അന്വേഷിച്ച് ഇറങ്ങുകയാണ്.

ആരെയും ഗൗനിക്കാത്ത മുരടനും വംശീയവിരോധിയുമായ ഈഥനായി അഭിനയിച്ചിരിക്കുന്നത്, ജോൺ വെയ്നാണ്. ജോൺ ഫോർഡിന്റെ സംവിധാനത്തിൽ 1956ൽ ഇറങ്ങിയ ഈ വെസ്റ്റേൺ സിനിമ, പിന്നീട് പല ക്ലാസിക് സിനിമകളെയും സീരീസുകളെയും സ്വാധീനിച്ചിട്ടുണ്ട്. ലോറൻസ് ഓഫ് അറേബ്യയും ബ്രേക്കിങ് ബാഡിന്റെ അവസാന എപ്പിസോടുമെല്ലാം അവയിൽ ചിലതാണ്.

മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ ഈ സിനിമ, വെസ്റ്റേൺ സിനിമാ ആരാധകർക്ക് ഒരു വിരുന്നുതന്നെയാണ്.