The Secret Life of Pets
ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് (2016)
എംസോൺ റിലീസ് – 2127
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Chris Renaud |
പരിഭാഷ: | മാജിത് നാസർ |
ജോണർ: | അഡ്വെഞ്ചർ, അനിമേഷൻ, കോമഡി |
ഓമന മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ ആരുണ്ട്? എന്നാൽ അവർക്കും മനുഷ്യരെപ്പോലെ ഒരു ജീവിതവും, സൗഹൃദ വലങ്ങളും, പാർട്ടികളും ഒക്കെ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും?
അതാണ് “ദ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ്” എന്ന അനിമേഷൻ ചിത്രം പറയുന്നത്.
മാക്‌സിന് കേറ്റിയെന്ന തന്റെ ഉടമയാണ് എല്ലാം. അവളാണ് അവന്റെ ലോകം. എന്നാൽ അവർക്കിടയിലേക്ക് ഡ്യൂക്ക് എന്ന മറ്റൊരു നായ കൂടി കടന്നുവരുന്നു. അതവന് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ഏതുവിധേനയും ഡ്യൂക്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്ന മാക്‌സിന്റേയും, കേറ്റിയുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഡ്യൂക്കിന്റെയും കഥയാണ് ദി സീക്രട്ട് ലൈഫ് പെറ്റ്സ്.
അതിനിടയിൽ പലതരത്തിലുള്ള ഓമന മൃഗങ്ങളും, അവരുടെ തമാശകളും, ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെയായി മനസ്സ് നിറയ്ക്കും
ഈ കുഞ്ഞ് ചിത്രം.