The Secret of Marrowbone
ദ സീക്രട്ട് ഓഫ് മാരോബോൺ (2017)

എംസോൺ റിലീസ് – 2962

IMDb

6.7/10

റോസ് മാരോബോൺ തന്റെ നാല് മക്കളുമായി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കുടുംബ വീട്ടിലേക്ക് എത്തുന്നു. ഭൂതകാലത്തെ ചില സംഭവങ്ങൾ മറക്കാനും, ചിലരിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ മാരോബോൺ റെസിഡൻസ് എന്ന വീട്ടിലേക്ക് എത്തുന്നത്. ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൂതകാലം മറക്കാൻ അവർ തീരുമാനിക്കുന്നു. പക്ഷേ റോസിന്റെ ആരോഗ്യം നന്നേ ക്ഷയിച്ച് തുടങ്ങിയിരുന്നു.

ഇതിനിടെ ആലി എന്നൊരു യുവതി റോസിൻ്റെ കുടുംബവുമായി അടുക്കുന്നു. കുറഞ്ഞ സമയം കൊണ്ട് അവൾ ആ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാകുന്നു. റോസ് മരിക്കുന്നതോടെ, പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചില അസാധാരണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ഇതിനിടെ, അവർ ആരെയാണോ ഭയപ്പെട്ടിരുന്നത്, അയാൾ മാരോബോൺ വീട്ടിലേക്ക് എത്തുന്നതോടെ കഥ വഴിത്തിരിവിലെത്തുന്നു.