The Shallows
ദ ഷാലോസ് (2016)

എംസോൺ റിലീസ് – 1429

Download

5108 Downloads

IMDb

6.3/10

തന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ സന്ദര്‍ശിച്ചിട്ടുള്ളതായി കേട്ടറിവ് മാത്രമുള്ള, ഏറെ ദുരൂഹതകളുള്ള പേരറിയാത്ത ബീച്ച് തേടി മെക്സിക്കോയിലെത്തിയതാണ് അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നാന്‍സി ആഡംസ്. എന്നാല്‍ ആ ബീച്ച് നാന്‍സിക്ക് കരുതി വച്ചിരുന്നത് അവള്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സര്‍പ്രൈസുകളുടെ ഒരു കൂമ്പാരമായിരുന്നു. നാന്‍സിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം സംവിധായകന്‍ വെള്ളിത്തിരയില്‍ ആവിഷ്കരിക്കുമ്പോള്‍ അത് കാഴ്ചക്കാരനെയും ആകാംക്ഷയുടെയും ആവേശത്തിന്‍റെയും ഭയത്തിന്‍റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.