The Shape of Water
ദ ഷേപ്പ് ഓഫ് വാട്ടര്‍ (2017)

എംസോൺ റിലീസ് – 669

Download

3852 Downloads

IMDb

7.3/10

ഫാന്റസി സിനിമകൾ ഒരുക്കി കാണികൾക്ക് വിരുന്ന് സമ്മാനിച്ചിട്ടുള്ള Guillermo Del Toro ഒരുക്കിയ ചിത്രമാണ് The Shape Of Water. മനോഹരമായ ഒരു പ്രണയകഥയാണ് സിനിമയുടെ കഥാതന്തു.
സംസാര വൈകല്യമുള്ള ഏകാകിയായ യുവതിയാണ് എലീസ. ഒരു സ്‌പേസ് റിസേർച് സെന്ററിലെ ക്ലീനിങ് ജീവനക്കാരിയായ എലീസയ്ക്ക് കൂട്ടായുള്ളത് സഹ ജീവനക്കാരിയായ Zelda യാണ്. എലീസയുടെ ആംഗ്യ ഭാഷ മറ്റുള്ളവർക്ക് പരിഭാഷപ്പെടുത്തുന്നതും Zeldaയാണ്. അങ്ങനെയിരിക്കെ സ്‌പേസ് റിസർച്ചിന്റെ ഭാഗമായി ഫെസിലിറ്റിയിലേക്ക് ഒരു വിചിത്ര ജീവിയെ കൊണ്ടുവരുന്നു. മൽസ്യത്തിനെപ്പോലെ ചെകിളകളുള്ള വെള്ളത്തിലും കരയിലും ശ്വസിക്കാൻ സാധിക്കുന്ന ഒരു ജീവിയാണത്. ആദ്യ കാഴ്ചയിൽ തന്നെ വിചിത്രമായ ഒരു അടുപ്പം എലീസയ്ക്ക് അതിനോട് തോന്നുന്നു. പതുക്കെ പതുക്കെ ആ അടുപ്പം ആശയവിനിമയത്തിലേക്കും പ്രണയത്തിലേക്കും നീങ്ങുന്നു.