The Silence of the Lambs
ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ് (1991)

എംസോൺ റിലീസ് – 10

Download

12613 Downloads

IMDb

8.6/10

തോമസ് ഹാരിസിന്‌റെ 1988-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോനഥന്‍ ഡെമിയുടെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഹൊറര്‍/ത്രില്ലെര്‍/കുറ്റാന്വേഷണ സിനിമയാണ് “ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ്“. ജോഡി ഫോസ്ടര്‍, ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, നടന്‍, നടി എന്നീ ഒരുമിച്ചു അഞ്ചു ഓസ്കാറുകള്‍ കരസ്ഥമാക്കിയ മൂന്നേ മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ്. മറ്റ് രണ്ടെണ്ണം
It Happened One Night (1934), വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)

ബഫല്ലോ ബില്‍ എന്ന സീരിയല്‍ കില്ലറിനെ പിടിക്കാന്‍ FBI നിലവില്‍ ജയിലില്‍ കഴിയുന്ന സീരിയല്‍ കില്ലറുകളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ്. കൂട്ടത്തിലെ ഏറ്റവും അപകടകാരിയും, ബുദ്ധിമാനും, നരഭോജിയുമായ സൈക്കായട്രിസ്റ്റ് കൂടിയായിരുന്ന ഡോ. ഹാനിബള്‍ ലെക്ടറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവരയക്കുന്നത് ട്രൈനീയായ ക്ലാരീസ് സ്റ്റാര്‍ലിംഗിനെ യാണ്.

ഇന്നും ആഘോഷിക്കപ്പെടുന്ന കാലിക പ്രസക്തിയുള്ള കുറെ കാര്യങ്ങള്‍ സംസാരിക്കുന്ന ഒരു സിനിമയാണ് ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ്. സ്ത്രീകള്‍ ഇന്നും ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ 1991ലെ ചര്‍ച്ച ചെയ്ത സിനിമ, കഥാപാത്രങ്ങളുടെ മനോനിലയിലേക്ക് ആഴത്തില്‍ ചെന്ന് ഇറങ്ങുന്ന തിരക്കഥ, ഒറ്റ ജമ്പ് സ്കേര്‍ പോലുമില്ലാതെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്, ക്ലോസ് അപ്പ് ഷോട്ട് കൊണ്ട് പുതിയതായി ചെയ്യാവുന്ന കഥാപറച്ചില്‍ രീതികള്‍ അവതരിപ്പിച്ച അവിസ്മരണീയമായ ക്യാമറാ വര്‍ക്ക് ഇങ്ങനെ അനവധിയായ കാര്യങ്ങള്‍ സിനിമയെക്കുറിച്ച് എടുത്തുപറയാനുണ്ട്. എല്ലാറ്റിലുമുപരി ഈ സിനിമ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ക്കുന്നത് ആന്റണി ഹോപ്കിന്‍സിന്റെ പ്രകടനമാണ്. 2 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമയില്‍ വെറും 16 മിനിറ്റുകളില്‍ മാത്രമേ അദ്ദേഹം സ്ക്രീനിലുള്ളൂ (ആ 16 മിനിറ്റ് വെച്ചാണ് ആൻ്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കാറും നേടിയത്). പക്ഷേ, ആ ചെറിയൊരു സമയം കൊണ്ട് ആ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്‌.

ലോക സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന്. ഇതും, മറ്റ് പലതും, ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഉദ്വേഗഭരിതമായ രംഗങ്ങള്‍ കാണുവാന്‍ സിനിമ കാണുക.