The Silencing
ദി സൈലൻസിങ് (2020)

എംസോൺ റിലീസ് – 2232

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Robin Pront
പരിഭാഷ: അരുണ വിമലൻ
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

7876 Downloads

IMDb

6.3/10

സോബിൽ ഇന്ത്യൻ റിസർവേഷന് സമീപം വനാതിർത്തിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കാണപ്പെടുന്നു. കൊലപാതകം ആണെന്ന് ഉറപ്പിച്ചെങ്കിലും, കൊലപാതകിയിലേക്ക് നീളുന്ന തെളിവൊന്നും ലഭ്യമല്ല. കഴുത്തിൽ വിചിത്രമായ ഒരു അടയാളം കാണപ്പെട്ടിരുന്നു. ടൗൺ ഷെരീഫ് ആലിസ് ഗുസ്താഫ്‌സൺ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷിക്കാത്ത ആളുകളെ സംശയിക്കേണ്ടി വരുന്നു. ആ വനപ്രദേശം സംരക്ഷിക്കുന്ന റേബേൺ സ്വാൻസൺ യാദൃശ്ചികമായി കേസിന്റെ ഭാഗമാകുമ്പോൾ വർഷങ്ങൾക്ക്‌ മുൻപ് കാണാതായ അയാളുടെ മകളെക്കുറിച്ചു കൂടിയാകുന്നു അന്വേഷണം.