The Sixth Sense
ദി സിക്സ്ത്ത് സെൻസ് (1999)
എംസോൺ റിലീസ് – 997
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | M. Night Shyamalan |
പരിഭാഷ: | ഷിഹാബ് എ. ഹസ്സൻ |
ജോണർ: | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
കോൾ സിയർ എന്ന ബാലനെ അലട്ടുന്ന ഒരു രഹസ്യമുണ്ട് : അവനെ പ്രേതങ്ങൾ സന്ദർശിക്കാനെത്തുന്നു. സ്വന്തം അമ്മയോടു പോലും പറയാത്ത ഈ രഹസ്യം കോൾ കുട്ടികളുടെ മനശാസ്ത്രജ്ഞനായ ഡോക്ടർ മാൽക്കം ക്രോവിനോട് വെളിപ്പെടുത്തുന്നു. കോളിന്റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശാനുള്ള ഡോക്ടറുടെ അന്വേഷണങ്ങൾ ഇരുവരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നു. ഇന്ത്യന്‍ വംശജനായ മനോജ് നൈറ്റ് ശ്യാമളന്റെ കന്നി സംവിധാനസംരംഭമായ ദി സിക്സ്ത്ത് സെൻസ് 1999 ല് പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ്. ബ്രൂസ് വില്ലിസ്, ഹാലി ജോയല്‍ ഓസ്മെന്‍റ് , ടോണി കോളിറ്റ് എന്നിവര്‍ അഭിനയിച്ച സിക്സ്ത്ത് സെൻസ് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയതും സാമ്പത്തികവിജയം നേടിയതുമായ ചിത്രമാണ്.