The Snorkel
ദി സ്നോർക്കെൽ (1958)

എംസോൺ റിലീസ് – 2466

Download

1103 Downloads

IMDb

6.7/10

Movie

N/A

ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.
പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് ഉറപ്പാണ്. തന്റെ രണ്ടാനച്ഛനാണ് കൊലപാതകിയെന്ന് അവൾ എല്ലാവരോടും പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. തെളിവുകളെല്ലാം ഡെക്കറിന് അനുകൂലമാണ്. സംഭവ സമയം താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാൻ ഒരു പദ്ധതി അയാൾ തയ്യാറാക്കിയിരുന്നു. അതിൽ അയാൾ വിജയിക്കുകയും ചെയ്തു.
കൗമാരക്കാരിയായ തന്റെ വാക്കുകൾ ആരും കാര്യമാക്കുന്നില്ലെന്ന് ക്യാൻഡിക്ക് മനസിലായി. ഡെക്കറിന്റെ അടുത്ത ലക്ഷ്യം താനാണെന്നും അവൾക്കറിയാം. സ്വന്തം ജീവൻ രക്ഷിക്കുക, അമ്മയുടെ കൊലപാതകിയെ പോലീസിന് തെളിവുകളോടെ കാണിച്ചു കൊടുക്കുക – ഈ രണ്ട് ദൗത്യമാണ് ക്യാൻഡിക്ക് മുമ്പിലുള്ളത്.