The Spiral Staircase
                       
 ദ സ്പൈറൽ സ്റ്റെയർകെയ്സ് (1946)
                    
                    എംസോൺ റിലീസ് – 3359
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Robert Siodmak | 
| പരിഭാഷ: | പ്രശോഭ് പി.സി | 
| ജോണർ: | ഡ്രാമ, ഹൊറർ, മിസ്റ്ററി | 
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ വെർമോണ്ട് പട്ടണം. അവിടത്തെ സത്രത്തിൽ ഒരു നിശബ്ദചിത്രത്തിന്റെ പ്രദർശനം നടക്കുന്നതിനിടെ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആ പ്രദേശത്തെ കൊലപാതക പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്.
ആ നാട്ടിലെ സമ്പന്നമായ വാറൻ കുടുംബത്തിലെ ജോലിക്കാരിയായ ഹെലനും സംഭവസമയം അവിടെയുണ്ടായിരുന്നു. ഊമയായ ഹെലൻ സംഭവസ്ഥലത്തുനിന്ന് ഭയപ്പാടോടെ വീട്ടിലേക്ക് മടങ്ങുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാറൻ്റെ വീട്ടിലെത്തി വീട്ടിലുള്ളവർ കരുതിയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിനൊരു കാരണവുമുണ്ട്.

