The Spy Who Loved Me
ദ സ്പൈ ഹൂ ലവ്ഡ് മീ (1977)

എംസോൺ റിലീസ് – 1886

Download

3500 Downloads

IMDb

7/10

ജയിംസ് ബോണ്ട് പരമ്പരയിലെ പത്താമത്തെ ചിത്രം. ലോകം കീഴടക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തന്ത്രങ്ങളും സാഹസികതയുമായി ബ്രിട്ടീഷ് ചാരൻ വീണ്ടും വരുന്നു.
ബ്രിട്ടന്റെയും റഷ്യയുടെയും അന്തർവാഹിനി കപ്പലുകൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്നു. അന്തർവാഹിനികൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം കൈക്കലാക്കിയ ഒരാൾ ലോകത്തിനു ഭീഷണിയായി മാറുന്നു.
ട്രാക്കിങ് സിസ്റ്റവും അന്തർവാഹിനികളും വീണ്ടെടുക്കാൻ ബ്രിട്ടൻ ജയിംസ് ബോണ്ടിനെ നിയോഗിക്കുന്നു.
ആക്ഷൻ രംഗങ്ങളിലും സെറ്റിംഗ്സിലും ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. ആസ്റ്റൺ മാർട്ടിൻ കാറിലെ ചേസ് അടക്കം ബോണ്ട് ചിത്രത്തിന്റെ ചേരുവകളെല്ലാമുണ്ട്. കടലിനു വേണ്ടി ഇട്ട സെറ്റ് അക്കാലത്തെ ഏറ്റവും വലിയ സിനിമാ സെറ്റ് ആയിരുന്നു. ഷൂട്ടിങ്ങിന് യഥാർത്ഥ അന്തർവാഹിനികളാണ് ഉപയോഗിച്ചിരിക്കുന്നത്.