The Strangers
                       
 ദി സ്‌ട്രേഞ്ചേഴ്‌സ് (2008)
                    
                    എംസോൺ റിലീസ് – 2380
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Bryan Bertino | 
| പരിഭാഷ: | സാമിർ | 
| ജോണർ: | ഹൊറർ, ത്രില്ലർ | 
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ബെർട്ടിനോയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് ‘ദി സ്‌ട്രെയ്ഞ്ചേഴ്‌സ്’.
ജെയിംസും, ക്രിസ്റ്റനും ഒരു സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ജെയിംസിന്റെ കുടുംബത്തിന്റെ, വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് പോയിരിക്കുകയാണ്. പുലർച്ചെ 4 മണിക്ക് വാതിലിൽ ഒരു മുട്ട് കേൾക്കുന്നു. തുടന്ന് അവിടെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ൽ പുറത്തിറങ്ങിയിട്ടുണ്ട്.

