എംസോൺ റിലീസ് – 3402

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Coralie Fargeat |
പരിഭാഷ | മുജീബ് സി പി വൈ |
ജോണർ | ഹൊറർ, ഡ്രാമ, സൈക്കോളജിക്കൽ, ഡാർക്ക് കോമഡി |
അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്.
ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി തന്റെ തന്നെ പ്രായം കുറഞ്ഞ പതിപ്പിനെ തന്നിൽനിന്ന് നിർമിക്കാൻ അവൾക്ക് സാധിക്കുന്നു. അവളും അവളിൽ നിന്നുണ്ടാകുന്ന പുതിയ പതിപ്പും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അവൾക്ക് നിയമങ്ങൾ തെറ്റിക്കേണ്ടിവരുന്നു. എന്തായാരിക്കും അതിന്റെ അനന്തരഫലങ്ങൾ എന്നാണ് സിനിമ പറയുന്നത്.
77-ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ടൊറോന്റോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ പീപ്പിൾ ചോയ്സ് അവാർഡും 2024 ൽ പുറത്തിറങ്ങിയ ഈ സിനിമ കരസ്ഥമാക്കി.
നഗ്നരംഗങ്ങളും വയലൻസും അറപ്പുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ബോഡി ഹൊറർ കൈകാര്യം ചെയ്യുന്ന സിനിമ. പ്രായപൂർത്തിയായവരും മനക്കരുത്തുള്ളവരും മാത്രം കാണുക.