എം-സോണ്‍ റിലീസ് – 736

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Florian Henckel von Donnersmarck |
പരിഭാഷ | മോഹനന് ശ്രീധരന് |
ജോണർ | Action, Adventure, Crime |
ടൂറിസ്റ്റ് റൊമാന്റിക് ആക്ഷൻ ചിത്രമാണ്. ഒരു ഗ്യാങ്ങ്സ്റ്ററുടെ 744 മില്യൺ പൗണ്ട് മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെകാത്ത് കാമുകി പാരിസിലെ ഒരു അപ്പാർട്ട്മെന്റിൽ കാത്തിരിക്കുന്നു, ചുറ്റും രഹസ്യപ്പോലീസും. ഒരു ദിവസം അവൾക്കു കിട്ടിയ നിർദ്ദേശപ്രകാരം പാരീസിൽ നിന്ന് 8.22നുള്ള വെനീസിലേയ്ക്കുള്ള ട്രെയിനിൽ അവൾ കയറുന്നു. തന്റെ ശരീരവും ഉയരവുമുള്ള ഒരാളെ ട്രെയിനിൽ കണ്ടെത്തി താനാണെന്ന് അഭിനയിക്കാനാണ് അവൾക്കു കിട്ടിയ നിർദ്ദേശം. പാവം ഒരു അമേരിക്കക്കാരൻ ടൂറിസ്റ്റായ കണക്കുമാഷിനാണ് നറുക്കു വീഴുന്നത്. പിന്നെ പോലീസും ഗ്യാങ്ങ്സ്റ്ററുടെ ആളുകളും കാമുകിയുടെ പിന്നാലെ പായുമ്പോൾ രക്ഷിക്കാൻ പ്രേമത്തിൽ വീണുപോയ പാവം കണക്കുമാഷും. സസ്പെൻസും റൊമാൻസുമാണ് ഈ ചിത്രത്തിന്റെ മുഖമുദ്ര.