The Transporter 2
ദ ട്രാന്‍സ്പോര്‍ട്ടര്‍ 2 (2005)

എംസോൺ റിലീസ് – 724

Download

3513 Downloads

IMDb

6.3/10

മുൻസൈനികനായിരുന്ന ഫ്രാങ്ക് മാർട്ടിൻ, പ്രസിദ്ധ നയതന്ത്രജ്ഞനായ ജെഫേഴ്സൻ ബില്ലിങ്‌സിന്റെ മകൻ ജാക്കിന്റെ ഡ്രൈവറും അംഗരക്ഷകനുമായി ജോലി ചെയ്യുകയാണ്. ജെഫേഴ്സൻ ബില്ലിങ്‌സിന്റെ പല നയങ്ങളും മയക്കുമരുന്ന് മാഫിയയുമായി ശത്രുതയുണ്ടാക്കുന്നവയായിരുന്നു. ഒരുനാൾ മയക്കുമരുന്ന് മാഫിയ ജാക്കിനെ തട്ടിക്കൊണ്ടുപോവുന്നു. ആ കുറ്റം ഫ്രാങ്കിനുമേൽ ആരോപിക്കപ്പെടുന്നു. ജാക്കിനുമേൽ അതിമാരകമായ വൈറസ് കുത്തിവെക്കുകയും അതുവഴി ജെഫേഴ്സൻ ബില്ലിങ്‌സിനെയും മറ്റുള്ളവരെയും വകവരുത്തുകയുമാണ് മാഫിയസംഘത്തിന്റെ ലക്ഷ്യം. കുറ്റാരോപിതനായ ഫ്രാങ്ക് കുട്ടിയെ വീണ്ടെടുക്കാനും, സത്യം തെളിയിക്കാനുമായി പുറപ്പെടുന്നു. വൈറസ് പകരുന്നതിനുമുൻപ് ദൗത്യം പൂർത്തീകരിക്കാൻ ഫ്രാങ്കിനാവുമോയെന്നു നോക്കാം.