The Tree of Life
ദ ട്രീ ഓഫ് ലൈഫ് (2011)

എംസോൺ റിലീസ് – 2800

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Terrence Malick
പരിഭാഷ: ജെറിൻ ചാക്കോ
ജോണർ: ഡ്രാമ, ഫാന്റസി
Download

1400 Downloads

IMDb

6.8/10

ടെറൻസ് മാലിക്കിന്റെ അഞ്ചാമത്തെ ചലച്ചിത്രം. എന്താണ് ജീവനെന്നും അതിന്റെ ഉത്ഭവമെങ്ങനെയെന്നും ഒരു അമേരിക്കൻ കുടുംബത്തിന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന, പതിഞ്ഞ താളത്തിൽ പോകുന്നൊരു ദാര്‍ശനിക സിനിമയാണ് ദ ട്രീ ഓഫ് ലൈഫ്.

നീണ്ട വർഷങ്ങളുടെ പ്രയത്നതിന് ശേഷം ഉണ്ടായ ഈ സിനിമക്ക് ടെറൻസ് മാലിക്കിന്റെ യഥാർത്ഥ ജീവിതവുമായി പല സാമ്യങ്ങളുണ്ട്.

ബ്രാഡ് പിറ്റ്, ജെസീക്ക ചാസ്റ്റെയിൻ, ഷോൺ പെൻ തുടങ്ങിയവർ അണിനിരക്കുന്ന ഈ സിനിമക്ക് കാൻസ് ചലച്ചിത്ര മേളയിൽ ആ വർഷത്തെ പാം ഡിയോർ ഉൾപ്പെടെ നിരവധി അവാർഡുകളാണ് ലഭിച്ചത്. മികച്ച ചലച്ചിത്രം, സംവിധാനം, ഛായഗ്രഹണം എന്നിങ്ങനെ മൂന്നു ഓസ്കാർ നോമിനഷനുകൾ കൂടാതെ ആ പതിറ്റാണ്ടിലെ ഏറ്റവും നല്ല സിനിമകളുടെ പട്ടികകൾ നിരവധി തവണ ഇടം പിടിക്കുകയും ചെയ്തു. അലക്സാണ്ടർ ഡെസ്പ്ലായുടെ ബാക്ക്ഗ്രൗണ്ട് സ്കോറും എടുത്ത് പറയേണ്ടതാണ്.