The Triplets of Belleville
ദ ട്രിപ്പ്ളെറ്റ്സ് ഓഫ് ബെൽവീൽ (2003)

എംസോൺ റിലീസ് – 1068

മാഡം സൂസേയും അവരുടെ കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ.അനാഥനായി വളര്‍ന്ന “ചാമ്പ്യനെ” സന്തോഷിപ്പിക്കാന്‍ വേണ്ടി മാഡം സൂസേ അവനെ സൈക്ലിസ്റ്റ് ആക്കുന്നു. ടൂര്‍ ഡി ഫ്രാന്സിനിടയില്‍ ഫ്രഞ്ച് മാഫിയ തട്ടിക്കോണ്ട് പോയ ചാമ്പ്യനേയും മറ്റു രണ്ട് സൈക്ലിസ്റ്റുകളേയും അന്വേഷിച്ചിറങ്ങുന്ന മാഡം സൂസേയുടേയും ബ്രൊവ്ണീ എന്ന നായ്ക്കുട്ടിയുടേയും യാത്രയാണ് ചിത്രത്തിന്‍റെ ഇതിവ്റ്ത്തം. മലയാളം മൂവി ഡാകിനിയുമായി സാദൃശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്ചികം മാത്രം. ഏറ്റവും മികച്ച ആനിമേഷന്‍ ഫിലിമിനുള്ള ഓസ്ക്കാര്‍ ഫൈന്‍റിങ്ങ് നേമോയുമായി മത്സരിച്ച് നഷ്ടപ്പെട്ട സിനിമ PG13 റേറ്റിങ്ങ് ഉള്ള ഓസ്ക്കാറിന് പരിഗണിച്ച ആദ്യ ആനിമേഷന്‍ ഫിലിമാണ്.