The Two Popes
ദി ടു പോപ്‌സ് (2019)

എംസോൺ റിലീസ് – 1554

Download

645 Downloads

IMDb

7.6/10

കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. എന്നാൽ, തന്റെ അപ്പോഴുള്ള സ്ഥാനം കൊണ്ടു സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം തന്റെ രാജി സമർപ്പിച്ചു ഒരു വൈദികൻ മാത്രമായി ജീവിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ പോപ്പിന് വേറെ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. അവരുടെ കൂടിക്കാഴ്ചയാണ് ” ദി ടു പോപ്‌സ്”(The Two Popes) അവതരിപ്പിക്കുന്നത്.

ഹാനിബൽ ലെക്റ്റർ എന്ന പരമ്പര കൊലയാളിയുടെ മുഖം ഓർമ വരുത്തുന്ന ഇതിഹാസ താരം ആന്റണി ഹോപ്കിൻസ് ആണ് പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ ആയി അഭിനയിക്കുന്നത്. ബർഗോഗ്ലിയോ ആയി ജോനാഥൻ പ്രൈസും. ഒരു ഡോക്യു വിഷൻ മോഡലിൽ ഉള്ള ചിത്രം ധാരാളം കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നുണ്ട്. വിശ്വാസങ്ങൾ, വൈദികനാകാനുള്ള ദൈവവിളി മുതൽ ഭൂതകാലത്തെയും അപ്പോഴത്തെയും രാഷ്ട്രീയം എല്ലാം. എന്നാൽ അധികം സങ്കീർണമാകാതെ സരസമായി സംഭാഷണങ്ങളിലൂടെ പ്രേക്ഷകനിൽ താത്പര്യമുളവാക്കാൻ സാധിച്ചിട്ടുണ്ട്.

ഇത്തരം ഒരു പ്രമേയം പ്രേക്ഷകനെ മുഷിപ്പിക്കാതെ അവതരിപ്പിച്ച രീതി മികച്ചതായിരുന്നു. ഊഷ്മളമായ ഒരു സൗഹൃദം വിരുദ്ധ സ്വഭാവ വിശേഷങ്ങൾ ഉള്ള വൈദികരിൽ എങ്ങനെ ഉണ്ടാകുന്നു എന്നത് രസകരമായിരുന്നു. വിരുദ്ധ ചേരികളിൽ നിന്ന അവർ, അതിൽ ഒരാൾ ജനപ്രിയനും മറ്റൊരാൾ വിശ്വാസികളുടെ ഇടയിൽ പോലും ജർമൻ വംശജൻ ആയായത്‌ കൊണ്ടു നാട്‌സി എന്ന വിളിപ്പേരും ഉള്ള ആൾ. ജീവിതകാലം മുഴുവൻ പഠനത്തിനായി ചിലവഴിച്ചു പൊതു ജനങ്ങളുമായി സമ്പർക്കം ഇല്ലാത്ത പോപ്പ് എത്ര മാത്രം ജനപ്രിയനും ആകും? അതിനൊപ്പം ഇപ്പോൾ വന്ന ആരോപണങ്ങളും കൂടി ആകുമ്പോൾ?

ഇവരുടെ രണ്ടു പേരുടെയും കൂടിക്കാഴ്ച അതി മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സഭയുടെ ഉന്നത സ്ഥാനത്തിൽ ഇരിക്കുന്ന വ്യക്തികൾ തമ്മിലുള്ള സംഭാഷണം ആരുടെയും വിശ്വാസത്തെയും മുറിപ്പെടുത്തുന്നില്ല. പകരം ദൈവം ഇപ്പോൾ എവിടെയാണെന്നുള്ള ചോദ്യം പലപ്പോഴും ചോദിക്കുന്നും ഉണ്ട്. വിശ്വാസത്തിന്റെ ആധാരമാക്കി ഉള്ള വിലയിരുത്തൽ.

കടപ്പാട് : Rakesh M anoharan Ramaswamy