The Wicker Man
ദ വിക്കർ മാൻ (1973)

എംസോൺ റിലീസ് – 2968

Download

3554 Downloads

IMDb

7.5/10

ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.
ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്.

സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ദ്വീപവാസികളുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ അയാളൊരു ദുരൂഹത മണക്കുന്നു. കുട്ടിയെക്കുറിച്ചുള്ള ഒരു സൂചനയും അയാൾക്ക് തുടക്കത്തിൽ ലഭിക്കുന്നില്ല. കടുത്ത ക്രിസ്തുമത വിശ്വാസിയാണ് നീൽ ഹോവി. അയാൾക്ക് ദ്വീപിലെ വിചിത്രമായ മതാചാരങ്ങളും സംസ്കാരവും ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല. ദ്വീപിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാനും, കാണാതായ കുട്ടിയെ കണ്ടെത്താനും അയാൾ തീരുമാനിക്കുന്നു.

മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തുന്ന ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.