The Witcher Season 1
ദി വിച്ചർ സീസൺ 1 (2019)

എംസോൺ റിലീസ് – 1362

ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള്‍ കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു യുവ രാജകുമാരിയിലേക്കും വഴിതിരിച്ചു വിടുന്നു. മൂവര്‍ക്കും ദിനംപ്രതി അസ്ഥിരത വർദ്ധിച്ചുവരുന്ന മഹാഭൂഖണ്ഡത്തിൽ അപകടം കൂടാതെ സഞ്ചരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവും പുതിയ പരമ്പരയായ ദി വിച്ചറിന്‍റെ ശില്‍പ്പി ലോറന്‍ ഷ്മീഡ്റ്റാണ്. ഹെന്‍റി കെവില്‍, ഫ്രെയ അലന്‍, അന്യ ചലോത്ര എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഒന്നാമത്തെ സീസണില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 8 എപ്പിസോഡുകള്‍ ആണുള്ളത്.