The Wolf of Wall Street
ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)

എംസോൺ റിലീസ് – 367

Download

43324 Downloads

IMDb

8.2/10

അമേരിക്കന്‍ സിനിമാ മേഖലയിലെ ആചാര്യന്മാരിലൊരാളായ മാര്‍ട്ടിന്‍ സ്കോര്‍സെസി , കുപ്രസിദ്ധ ബിസിനസുകാരന്‍ ജോര്‍ഡാന്‍ ബെല്‍ഫോര്‍ട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്. അയാളുടെ അരാജകത്വം നിറഞ്ഞ ജീവിതം കാണിക്കാന്‍ സിനിമയും സഞ്ചരിക്കുന്നത് അത്തരം വഴികളിലൂടെയാണ്. [ചില പ്രേക്ഷകര്‍ക്ക് ഇത് ഉചിതമായി തോന്നില്ല എന്നതുകൊണ്ട് പാരന്റല്‍ ഗൈഡ് വായിക്കുക.]

സ്കോര്‍സെസി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ ഉള്ള ചിത്രത്തിന്, മികച്ച സംവിധാനത്തിനും അഭിനയത്തിനുമുള്‍പ്പെടെയുള്ള അക്കാഡമി അവാര്‍ഡ് നോമിനേഷനുകള്‍ ലഭിക്കുകയുണ്ടായി. ലിയനാര്‍ഡോ ഡി കാപ്രിയോ, മാര്‍ഗോട്ട് റോബി, ജോനാ ഹില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.