The World's Fastest Indian
ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ (2005)

എംസോൺ റിലീസ് – 2084

Download

1699 Downloads

IMDb

7.8/10

Age is just a number!
പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!
ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,
ന്യൂസിലൻഡിലെ ഇൻവേർകാർഗിലിൽ താമസിച്ചിരുന്ന ബർട് മൺറോ, തന്റെ പഴയ 1920 ഇന്ത്യൻ സ്കൗട്ട് ബൈക്കിൽ, കരയിലെ വേഗതയുടെ റെക്കോർഡ് ഭേദിക്കുക എന്ന 25 വർഷത്തെ തന്റെ ജീവിതാഭിലാഷം നിറവേറ്റാൻ അമേരിക്കയിലെ ബോണെവിൽ സാൾട്ട് ലേക്കിലെക്ക്‌ നടത്തുന്ന യാത്രയും, അവിടെ എത്തിച്ചേർന്നു കഴിഞ്ഞ് അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളും, അവയെ തരണം ചെയ്യുന്നതും എല്ലാം വളരെ ഹൃദയഹാരിയായ രീതിയി ചിത്രീകരിച്ചിരിക്കുന്നു.
ഒരു സ്പോർട്സ് – ബയോപിക് ഡ്രാമ എന്നതിന് പുറമെ ഒരു മികച്ച മോടിവേഷണൽ – ഫീൽ ഗുഡ് ചിത്രം കൂടിയാണ് ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്റ് ഇന്ത്യൻ.
ആൻറണി ഹോപ്കിൻസ് ന്റെ മികച്ച പ്രകനവും, ലളിതമായ ആഖ്യാന രീതിയും, സിംപിൾ ആയ ചിത്രീകരണവും ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.