എംസോൺ റിലീസ് – 3092
ഭാഷ | ഇംഗ്ലീഷ്, തായ് |
സംവിധാനം | Ron Howard |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി |
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽ നടന്നത്.
2018 ജൂൺ 23-ന് താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും അവരുടെ കോച്ചും അടങ്ങിയ ഒരു ഫുട്‍ബോൾ ടീം, പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നതോടെ പുറത്തുവരാനാകാതെ വിധം ഗുഹയിൽ കുടുങ്ങിപ്പോകുന്നു. രാത്രിയായിട്ടും കുട്ടികളെ കാണാത്തതിനെത്തുടർന്ന് അവരുടെ മാതാപിതാക്കൾ ഗുഹയുടെ അടുത്ത് ചെന്നപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലാകുന്നത്.
തായ്‍ലൻഡ് സീൽ സേന കുട്ടികളെ അന്വേഷിച്ച് നോക്കിയെങ്കിലും അവർക്ക് ഒരു പരിധിക്കപ്പുറം ഗുഹയിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ആഗോളതലത്തിൽ വാർത്ത പരന്നതോടെ പല രാജ്യങ്ങളിൽ നിന്നും വിദഗ്‌ദ്ധരായ ആളുകൾ വോളന്റിയർമാരായി മുന്നോട്ടുവന്നു. അതിതീവ്രമായ പരിശ്രമങ്ങൾക്കൊടുവിൽ പത്താമത്തെ ദിവസമാണ് കുട്ടികളും കോച്ചും ജീവനോടെയുണ്ടെന്ന വീഡിയോ പുറത്തെത്തുന്നത്. എല്ലാവർക്കും ആ വാർത്ത സന്തോഷം നൽകിയെങ്കിലും, ഗുഹയുടെ ദുർഘടമായ ഘടനയും, ഇരുട്ടും, ഓക്സിജന്റെ കുറവും, കനത്ത മഴയും, ശക്തമായ ഒഴുക്കും തരണം ചെയ്തത് ആ കുട്ടിളെ എങ്ങനെ രക്ഷപ്പെടുത്തി എന്നറിയാൻ സിനിമ കാണുക