Thor: The Dark World
തോർ: ദ ഡാർക്ക് വേൾഡ് (2013)
എംസോൺ റിലീസ് – 774
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Alan Taylor |
പരിഭാഷ: | വിവേക് വി.ബി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
ഒന്നാം ഭാഗത്തിന്റെ അവസാനം അസ്ഗാർഡിന്റെ നിലനില്പിനു വേണ്ടി തോർ Bifrost തകർക്കുന്നു.
ഇത് കാരണം ഒമ്പത് ലോകങ്ങളിൽ അരാചകത്വവും യുദ്ധങ്ങും പൊട്ടിപ്പുറപ്പെടുന്നു.. എല്ലാം നേർവഴിയിലാക്കുകയാണ് തോറിന്റെ ലക്ഷ്യം.
അങ്ങനെയിരിക്കെ കാലങ്ങൾക്കു മുന്നേ അവസാനിച്ചു എന്നു കരുതപ്പെടുന്ന ഒരു ദുഷ്ടശക്തി വീണ്ടുമെത്തുന്നു.ഒൻപത് ലോകങ്ങളും സ്വന്തം വരുതിയിലാക്കുകയാണ് ലക്ഷ്യം
തോറിനെക്കൊണ്ട് അവരെ തടഞ്ഞു നിർത്താൻ സാധിക്കുമോ?
ജേയ്നുമായുള്ള ബന്ധം തോറിനെ ആകെ മാറ്റിമറിച്ചിരിക്കുന്നു. അധികാരം എത്രയും പെട്ടെന്ന് തന്റെ കൈകളിൽ എത്തണമെന്ന് ആഗ്രഹിച്ച തോർ മറിച്ചു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
അധികാരമല്ല ജീവികളുടെ സുരക്ഷയാണ് തന്റെ ലക്ഷ്യമെന്ന് തോർ തിരിച്ചറിയുന്നു