എം-സോണ്‍ റിലീസ് – 670
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin McDonagh |
പരിഭാഷ | പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ |
ജോണർ | കോമഡി, ക്രൈം, ഡ്രാമ |
സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊന്നിട്ട് മാസങ്ങളായിട്ടും കേസിൽ ഒരു നടപടിയും ഉണ്ടാകാത്തതിലെ ഒരു അമ്മയുടെ രോഷമാണ് ത്രീ ബിൽബോർഡ്സ് ഔട്സൈഡ് എബ്ബിംഗ് മസ്സോറി പറയുന്നത്. സ്ഥലത്തെ പൊലീസ് വകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന തരത്തിൽ ഇവർ നടത്തുന്ന ഒരു നീക്കം പിന്നീട് പല നാടകീയ സംഭവങ്ങൾക്കും കാരണമാകുന്നു. മകളുടെ കൊലയാളിയെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിൽ ആരുടെയും സഹായം മിൽഡ്രഡ് ഹെയ്സിന് കിട്ടുന്നില്ല. പൊലീസിനെതിരായ നിലപാടും അവരെ കുരുക്കിലാക്കുന്നു. പക്ഷേ അവർ പോരാട്ടം തുടരുകയാണ്. ആർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹത്തോടെ. മിൽഡ്രഡിന്റെ ചുറ്റുപാടും കാണുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന കാപട്യവും, വംശീയ, പ്രാദേശിക മുൻവിധികളും തരംതിരിവുകളും സംവിധായകൻ തുറന്നുകാട്ടുന്നു.
ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം. മിൽഡ്രഡ് ഹെയ്സിനെ അനശ്വരമാക്കിയ ഫ്രാൻസിസ് മക്ഡോർമൻഡ് മികച്ച നടിക്കുള്ള ഓസ്കറും സ്വന്തമാക്കി. വംശീയ വെറിയുള്ള പൊലീസുകാരന്റെ റോൾ മികച്ചതാക്കിയ സാം റോക്കവെൽ മികച്ച സഹനടനുള്ള ഓസ്കറും നേടി.