എംസോൺ റിലീസ് – 2694

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | S.K. Dale |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ഹൊറർ, ത്രില്ലർ |
വലിയൊരു നിയമ സ്ഥാപനത്തിൻ്റെ ഉടമയാണ് മാർക്ക്. ഇയാളുടെ ഭാര്യ എമ, മാർക്കിനൊപ്പമുള്ള ജീവിതത്തിൽ തൃപ്തയല്ല. മാർക്കിൻ്റെ ഓഫീസിലുള്ള മറ്റൊരാളുമായി എമയ്ക്ക് രഹസ്യ ബന്ധമുണ്ട്. പക്ഷേ അത് അധികകാലം തുടരാൻ എമ ആഗ്രഹിക്കുന്നില്ല.
വിവാഹ വാർഷികത്തിന് മാർക്ക് എമയ്ക്ക് ഒരു മാല സമ്മാനമായി നൽകുന്നു. ഒപ്പം ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എമയുമായി അയാളൊരു യാത്ര പുറപ്പെടുന്നു. യാത്ര അവസാനിച്ചത്, അവർ പണ്ട് കഴിഞ്ഞിരുന്ന, ഒറ്റപ്പെട്ട ഒരു ലേക്ക് ഹൗസിലാണ്. തുടർന്ന് അവിചാരിതമായ സംഭവങ്ങൾ നടക്കുന്നു.
മുഴുവൻ സമയവും പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന ചിത്രമാണ് റ്റിൽ ഡെത്ത്.