To Steal from a Thief
ടു സ്റ്റീല്‍ ഫ്രം എ തീഫ് (2016)

എംസോൺ റിലീസ് – 1230

ഒരു ബാങ്ക് കവര്‍ച്ചക്കിടെ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിലുള്ള ഒരു ബോക്സിലെ ഉള്ളടക്കം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കുന്ന അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്ന നിഗൂഢതയായി മാറുന്നു. പതിവ് ബാങ്ക് കവര്‍ച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അനവധി ട്വിസ്റ്റുകളും അപ്രതീക്ഷിതമായ അന്ത്യവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ഡാനിയല്‍ കല്‍പാര്‍സൊറോ സംവിധാനം ചെയ്ത “ടു സ്റ്റീല്‍ ഫ്രം എ തീഫ്” എന്ന സ്പാനിഷ് ചലച്ചിത്രം. ലൂയിസ് ടോസാര്‍, റോഡ്രിഗോ ഡി ലാ സെര്‍ന തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം 2016 ലാണ് പുറത്തിറങ്ങിയത്.