Togo
ടോഗോ (2019)

എംസോൺ റിലീസ് – 1363

Subtitle

11125 Downloads

IMDb

7.9/10

ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ.

കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സെപ്പാലയും ഭാര്യയും അവരുടെ നായക്കൂട്ടങ്ങളുമായി ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്, ടോഗോ അവർക്ക് ഇടയിലേക്ക് പുതിയൊരു അതിഥിയായി ജനിച്ചു വീഴുന്നു. സെപ്പാലയ്ക്ക് ടോഗോ പലതരത്തിലും ഇഷ്ടക്കേടുകൾ സമ്മാനിക്കുന്നു. ടോഗോയെ വിൽക്കാൻ സെപ്പാല നിർബന്ധിതനാകുന്നു. വെറുപ്പിൽ നിന്ന് ടോഗോ ഇഷ്ടം സമ്പാദിക്കുന്നു. അനുസരണക്കേടിൽ നിന്നും യജമാനന്റെ വെറുപ്പിൽ നിന്നും ടോഗോ വളർന്നത് ലോകത്തിലെ ഏറ്റവും വലിയ ധീര മൃഗം എന്നാ ലെവലിലേക്കാണ്. അവിടേക്കുള്ള ടോഗോയുടെയും ടോഗോയുടെ സ്നേഹനിധിയായ യജമാനന്റെയും യജമാനത്തിയുടെയും (അമ്മയുടെയും അച്ഛന്റെയും) കഥയാണ് ഈ ചിത്രം. ടെക്‌നിക്കൽ സൈഡിൽ ഈ അടുത്ത് ഇറങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്നു പോലും പറയാൻ കഴിയുന്ന ചിത്രമാണ് ടോഗോ.

ഫീൽഗുഡ് മൂഡിൽ പോകുന്ന ചിത്രത്തെയും ടോഗോ എന്ന നായയെയും എന്നും സിനിമാ പ്രേമികൾ ഓർക്കും എന്നതിൽ സംശയമില്ല.