എം-സോണ്‍ റിലീസ് – 531
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജോൺ കറാൻ |
പരിഭാഷ | സദാനന്ദൻ കൃഷ്ണൻ |
ജോണർ | ബയോഗ്രഫി, ഡ്രാമ |
Info | 8CBCEBB827AEC4EBE6EB1C210FBBC428A89C6AD8 |
ഓസ്ട്രേലിയൻ എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ ‘ട്രാക്ക്സ്’ എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോൺ കറാൻ ആണ് ഈ ചിത്രം ഒരുക്കിയത്. ഗോൾഡൻ ലയൺ ഉൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ഈ ചിത്രത്തിന് ലഭിച്ചു. ട്രാവൽ,അഡ്വഞ്ചർ ജോണറുകളിൽപ്പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത ചിത്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാം.
1950 ൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലായിരുന്നു റോബിൻ ഡേവിഡ്സണിന്റെ ജനനം. അമ്മയുടെ മരണം അവളുടെ ബാല്യം ദുരിതപൂർണവും അരക്ഷിതത്വം നിറഞ്ഞതുമാക്കി. ഓസ്ട്രലിയൻ ഭൂഖണ്ഡത്തിന്റെ 35% ഭാഗങ്ങളും മരുഭൂമിയോ മരുഭൂവിനു സമാനമായ വരണ്ട കലാവസ്ഥയുള്ള പ്രദേശങ്ങളോ ആണ്. അതിന്റെ അപ്രാപ്യമായ നൈർമല്യവും വിശാലതയും അവളെ ആകർഷിച്ചു. 1975 ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ മരുഭൂമി കാൽനടയായി മറികടക്കുക എന്ന ലക്ഷ്യവുമായി റോബിൻ ഡേവിഡ്സൺ ആലിസ് സ്പ്രിങ്ങ്സിൽ എത്തി. ആസ്ത്രേലിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഇത്. രണ്ട് വർഷത്തോളം അവൾ ഇവിടെ താമസിച്ചു കൊണ്ട് യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി. 1977 ൽ നാല് ഒട്ടകങ്ങൾക്കും തന്റെ വളർത്തുനായ്ക്കുമൊപ്പം അവൾ യാത്ര ആരംഭിച്ചു. 2700 കിലോമീറ്ററോളം നീളുന്നതായിരുന്നു ആ യാത്ര. ഈ യാത്രാനുഭവമാണ് ‘ട്രാക്ക്സ്’ നമ്മോട് പങ്കുവെയ്ക്കുന്നത്.