True Detective Season 1
ട്രൂ ഡിറ്റക്ടീവ് സീസൺ 1 (2014)

എംസോൺ റിലീസ് – 2915

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Anonymous Content
പരിഭാഷ: സുബിൻ ടി
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Download

14025 Downloads

IMDb

8.9/10

2014ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരീസാണ് ട്രൂ ഡിറ്റക്ടീവ്.

3 സീസണുകളിലായി 24എപ്പിസോഡുകളാണ് ഉള്ളത്. 3 സീസണുകളും വേറെ വേറെ കഥകളാണ് പറയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സീസണ്‍ 1നും അതിലെ 8 എപ്പിസോഡുകള്‍ക്കും ആണ്.

1995ല്‍ ഇറാത്തിലെ കരിമ്പുതോട്ടത്തില്‍വെച്ച് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടുന്നു. ഇത് കൊലപാതകമാണെന്ന് മനസ്സിലാക്കുന്ന ഷെറിഫ്, കൊലപാതക ഡിറ്റക്ടീവ്സ് ആയ റസ്റ്റിന്‍ കോഹ്ലിനെയും, മാര്‍ട്ടിന്‍ ഹാര്‍ട്ടിനേയും വിളിക്കുന്നു. പിന്നീട് ഇവര്‍ രണ്ട്പേരും കേസ് അന്വേഷിക്കുന്നതിലൂടെയാണ് കഥ കടന്നുപോകുന്നത്. വളരെ വിചിത്രമായ ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ആ കേസ് അവരുടെ ജീവിതത്തില്‍ വരുത്ന്നതുന്ന മാറ്റങ്ങളിലൂടെയും സീരീസ് കടന്നുപോകുന്നു. രണ്ട് കാലഘട്ടത്തിലൂടെയുള്ള കഥപറച്ചില്‍‍ പ്രേക്ഷകനെ കൂടുതല്‍ താല്പര്യം കൊള്ളിക്കുന്നു. സീരീസിന്‍റെ നട്ടെല്ലെന്ന് പറയാവുന്നത് മാത്യൂ മകനഹേയുടെയും വുഡി ഹാരെല്‍സന്റെയും പ്രകടനം ആണ്.

തീർച്ചയായും കണ്ടിരിക്കേണ്ട ഈ സീരീസ്, എന്നാല്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും യോജിച്ചതല്ല. ഒരുപാട് വയലന്‍സ്, നഗ്നരംഗങ്ങളും സ്ത്രീവിരുദ്ധ, വംശീയവിരുദ്ധ സംഭാഷണങ്ങളും ഉള്ളതിനാല്‍, പ്രായത്തിനു യോജിച്ചവര്‍ മാത്രം കാണുക.