എം-സോണ്‍ റിലീസ് – 1903
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Catherine Hardwicke |
പരിഭാഷ | പരിഭാഷ 1: നിഖിൽ വിജയരാജൻ പരിഭാഷ 2: യശ്വന്ത് സുഭാഷ് |
ജോണർ | ഡ്രാമ, ഫാന്റസി,റൊമാന്‍സ് |
റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും പ്രധാന കഥാപാത്രങ്ങളായ ട്വിലൈറ്റ് 2008ല്‍ ആണ് പുറത്തിറങ്ങിയത്. സ്റ്റെഫാനി മേയര്‍ ഇതേ പേരിലെഴുതിയ നോവല്‍ സീരിസിനെ അധീകരിച്ചാണ് സിനിമ പുറത്തിറങ്ങിയത്
തന്റെ അമ്മയും രണ്ടാനച്ഛനായ ഫില്ലും കൂടി അയാളുടെ വോളീബാൾ ടീമിനൊപ്പം ഫ്ലോറിഡയിലേക്ക് ടൂർ പോകുമ്പോൾ മകളായ ഇസബെല്ലാ സ്വാൻ അച്ഛൻ ചാര്ളിയുടെ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നു. ചാർളി ഫോക്‌സ് ടൗണിലെ പോലീസ് ചീഫ് ആണ്. ഫോക്സിലെ പുതിയ സ്‌കൂളിൽ ബെല്ല പുതിയ സുഹൃത്തുക്കളെ കണ്ടെത്തി അതിനൊപ്പം എഡ്വേഡ് എന്ന വിചിത്രമായ പെരുമാറുന്ന ഒരു കുട്ടി അവളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ക്യുലിയറ്റ് എന്ന അമേരിക്കൻ തദേശവാസികളുടെ ഒരു സംരക്ഷിത പ്രദേശത്തിനോട് ചേർന്നാണ് ഫോക്‌സ് ടൌൺ. അവിടെവെച്ച് അവൾ തന്റെ കളികൂട്ടുകാരനായ ജേക്കബിനെ കണ്ടെത്തുന്നു. ജേക്കബിന് തങ്ങളെക്കുറിച്ചും എഡ്വേഡിനെ കുറിച്ചും പറയാനുണ്ടായിരുന്നത് തികച്ചും വ്യത്യസ്തമായ കഥകളായിരുന്നു.
ഫോക്സിൽ സാധാരണക്കാർ ദുരൂഹമായ സാഹചര്യത്തിൽ മരിക്കാൻ തുടങ്ങുന്നതോടെ ചാര്ളിയുടെയും ബെല്ലയുടെയും ജീവിതം ഒരു വഴിതിരിവിലേക്ക് എത്തുന്നു.
രണ്ടു പരിഭാഷകർ ചെയ്ത രണ്ടു വ്യത്യസ്ത പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്.