എം-സോണ്‍ റിലീസ് – 2037
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jonathan Mostow |
പരിഭാഷ | അജിത് ടോം |
ജോണർ | ആക്ഷൻ, വാർ |
രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ പകുതിയിൽ യുദ്ധത്തിൽ മേൽക്കൈ നേടുന്നതിന് ജർമ്മനിയെ വളരെയേറെ സഹായിച്ച ഒന്നാണ് enigma code machine. ജർമ്മൻ നേവി അവരുടെ U – ബോട്ടുകളുമായി ആശയവിനിമയം നടത്തിയിരുന്നത് ഈ മെഷീൻ ഉപയോഗിച്ചാണ്. ഈ മെഷീൻ പിടിച്ചെടുത്തു അതിന്റെ രഹസ്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ യുദ്ധഗതിയിൽ മാറ്റം വരൂ എന്നതായി സഖ്യ കക്ഷികളുടെ അവസ്ഥ.
തകരാറിലായ ഒരു ജർമ്മൻ U – ബോട്ടിന് സഹായവുമായി വന്ന ജർമ്മൻകാരെന്ന വ്യാജേന അതിൽ കയറിപ്പറ്റുന്ന അമേരിക്കൻ നാവികർ എനിഗ്മ മെഷീൻ പിടിച്ചെടുക്കുന്നതും ശേഷം അവർക്ക് നേരിടേണ്ടി വന്ന തികച്ചും അപ്രതീക്ഷിതങ്ങളായ സംഭവ പരമ്പരകളും ആണ് ചിത്രത്തിന്റെ പ്രമേയം.
2000-ൽ Jonathan Mostow- വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ചിലവ് 62 million ഡോളർ ആണ്. കടലിലെ രംഗങ്ങളെല്ലാം യഥാർത്ഥ കടലിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ ചിത്രം ഏറ്റവും മികച്ച sound editing – ന് 2001 – ലെ ഓസ്കാർ അവാർഡ് നേടുകയുണ്ടായി. മികച്ച sound mixing അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.