എം-സോണ്‍ റിലീസ് – 499
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Vittorio De Sica |
പരിഭാഷ | ഷാൻ വി.എസ് |
ജോണർ | ഡ്രാമ |
ഈ ലോകത്ത് ഏറ്റവും വിലമതിക്കാനവാത്തത് എന്താണ്? ഒരുപാട് ഉത്തരങ്ങള്‍.. ജീവനാണ് ഏറ്റവും വിലപ്പെട്ടത്.. സമയം അതിനെക്കാള്‍ വിലപ്പെട്ടത്.. ഇതൊന്നുമല്ല… അഭിമാനമാണ് മനുഷ്യന് ഏറ്റവും വിലമതിക്കാനാവാത്തത്.. അഭിമാനം പോയാല്‍ സമയത്തിനും ജീവനും വിലകുറയും. നമ്മുടെ ജീവിതത്തില്‍ നമ്മളെ ചുറ്റി നില്‍ക്കുന്ന വസ്തുക്കളെ ഉപേക്ഷിക്കാന്‍ മനസ്സ് അനുവദിക്കാറില്ല. ഉമ്പര്‍ട്ടോ ഡിയുടെ കഥയാണ് പറഞ്ഞു വരുന്നത്.. ജോലിയില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്ന ഉമ്പെര്‍ട്ടോ ഡി ഫെരാരി ഒരു വാടക വീട്ടില്‍ ആണ് താമസിക്കുന്നത്. ഒരു നായകുട്ടിയെ വളര്‍ത്തുന്നുണ്ട്. ഫ്ലിക്. ബന്ധുക്കള്‍ ആയി ആരും ഇല്ല. ഒറ്റക്കുള്ള തമാശ സ്ഥലത്ത് അവിടെ ജോലിക്ക് നില്‍ക്കുന്ന മരിയ എന്നൊരു പെണ്‍കുട്ടിയുമായി മാത്രമാണ് അയാള്‍ക്ക് സൗഹൃദം. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ വീട്ടുടമസ്ഥ അയാളെ അവിടെ നിന്നും ഇറക്കി വിടും എന്നാ അവസ്ഥയില്‍ ആണ്. അതിനുള്ള പണം കണ്ടെത്താന്‍ അയാള്‍ കയ്യിലുള്ള വാച്ചും പുസ്തകങ്ങളും വില്‍ക്കാന്‍ തുനിയുന്നു. എന്നാല്‍ അതില്‍ നിന്നും വാടക അടക്കാന്‍ ഉള്ള പൈസ അയാള്‍ക്ക് കിട്ടുന്നില്ല. തൊണ്ടയില്‍ ടോന്സില്സ് കാരണം അയാള്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. മരിയ ആകട്ടെ തൊട്ടടുത്ത പട്ടാള ക്യാമ്പിലെ രണ്ടു പേരുമായി അവള്‍ക്കുള്ള ബന്ധം അവളെ ഗര്‍ഭിണി ആക്കുന്നു. അവര്‍ രണ്ടു പേരും അത് നിഷേധിച്ചത് കൊണ്ട് അവളും പ്രശ്നതില്‍ ആണ്. തന്റെ വാടക അടക്കാന്‍ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ വക ആശുപത്രിയില്‍ സൌജന്യ ചികിത്സക്ക് ഉമ്പര്‍ട്ടോ വിധേയനാകുന്നു. താന്‍ അളവറ്റു സ്നേഹിക്കുന്ന നായക്കുട്ടിയെ ഉപേക്ഷിക്കാന്‍ മനസ്സ് വരാത്തത് കൊണ്ട് അയാള്‍ അതിനെ മരിയയെ എല്പിച്ചാണ് ചികിത്സക്ക് പോകുന്നത്. ബന്ധുക്കള്‍ ആരും ഇല്ലാത്ത അയാള്‍ മരിയയെ മകളായി കാണാന്‍ ആഗ്രഹിക്കുന്നു. ആശുപത്രിയിലെ ഒരു സീനില്‍ അയാള്‍ അത് കാണിക്കുന്നുണ്ട്. തിരികെ വരുമ്പോള്‍ ഉമ്പര്‍ട്ടോ തന്റെ താമസസ്ഥലം വീട്ടുടമസ്ഥ പൊളിച്ചു ഒരു ഹാള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇട്ടിരിക്കുന്നതായി മനസ്സിലാക്കുന്നു. വീട്ടുടമസ്ഥ അതിനെ തുറന്നു വിട്ടതായി അറിയുന്നു. ഫ്ലിക്കിനെ തിരക്കി ഉമ്പര്‍ട്ടോ ആള്‍ക്കരില്ലാതെ നടക്കുന്ന നായ്ക്കളെ പിടികൂടുന്ന സ്ഥലത്ത് വെച്ച് ഫ്ലിക്കിനെ കണ്ടെത്തുന്നു. തനിക്കു ജീവിക്കാന്‍ എന്തെങ്കിലും വഴി കണ്ടത്താന്‍ അയാള്‍ നിര്‍ബന്ധിതന്‍ ആകുന്നു. അതിനയാള്‍ തന്റെ സഹപ്രവര്‍ത്തകരെ കാണുന്നുണ്ടെങ്കിലും അവരാരും സഹായിക്കാന്‍ മനസ്സ് കാണിക്കുന്നില്ല. വഴിയരികില്‍ നിന്ന് യാചിച്ചു പണം കണ്ടെത്തുന്ന ഒരാളെ ഉമ്പര്‍ട്ടോ കാണുന്നു. അതുപോലെ യാചിക്കാന്‍ അയാള്‍ക്ക് ആഗ്രഹംഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ സേവനം നടത്തിയിരുന്ന തനിക്കു യാചന ചേര്‍ന്നതല്ല എന്ന അഭിമാനം അയാളെ പിന്നോട്ട് വലിക്കുന്നുന്ടെങ്കിലും അയാള്‍ ശ്രെമിച്ചു നോക്കുന്നു. എന്നാല്‍ അയാളുടെ അഭിമാനം വിജയിക്കുന്നു. വീട്ടില്‍ തിരിച്ചെത്തിയ അയാള്‍ അവിടെ നിന്നും ഇറങ്ങി മരിയയോട് യാത്ര പറഞ്ഞു ഇറങ്ങുന്നു. ജീവിതതിലോട്ടോ മരണത്തിലോട്ടോ? . ബാക്കി കാണുക. ഇറ്റാലിയന്‍ നിയോ റിയലിസം. ഈ വാക്ക് ഇന്നത്തെ സിനിമാലോകം പേടിക്കേണ്ട ഒന്നാണ്. അത്രക്കും മികച്ചത്. 1952 പുറത്തിറങ്ങിയ ഉമ്പര്‍ട്ടോ ഡി ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ അപ്പോസ്തലന്‍ Vittorio De Sica ആണ് സംവിധാനം ചെയ്തത്. ബൈസിക്കിള്‍ തീവ്സ് ന്റെ സംവിധായകന്‍. ഈ സിനിമയും നമ്മുടെ മനസ്സില്‍ കൊള്ളുന്ന രീതിയില്‍ തന്നെയാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. നായ്കുട്ടികളെ വെച്ചുള്ള എല്ലാ സിനിമകളും മനുഷ്യനെ കരയിക്കാന്‍ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.. ഒരു ഓസ്കാര്‍ നോമിനേഷന്‍അടക്കം മൂന്നു അവാര്‍ഡും ഈ സിനിമ നേടിയിടുണ്ട്.