Unbreakable
അൺബ്രേക്കബിൾ (2000)

എംസോൺ റിലീസ് – 1343

Download

2528 Downloads

IMDb

7.3/10

മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.
എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന എലൈജ പ്രൈസ് എന്ന വ്യക്തിയുടെ ജനനത്തിലൂടെ ആരംഭിക്കുന്ന കഥ, ഗുരുതരമായ ഒരു ട്രെയിൻ അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെടുന്ന ഡേവിഡ് ഡൺ എന്ന വ്യക്തിയെ കേന്ദീകരിച്ചാണ് വികസിക്കുന്നത്. ഇരുവരും എങ്ങനെയാണ് തങ്ങളുടെ നിഗൂഢതകളെ കണ്ടെത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോമിക്ക് ബുക്കുകളെ വളരെയധികം പ്രതിപാദിക്കുന്ന ഈ ചിത്രം ഊന്നൽ നൽകുന്നത് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾക്കാണ്. ഈ ചിത്രത്തിന്റെ തുടർച്ചയായി സ്പ്ലിറ്റ് (2016), ഗ്ലാസ്സ് (2019) എന്നീ രണ്ട് ചിത്രങ്ങൾ കൂടി സംവിധായകൻ പുറത്തിറക്കി.