Uncharted
അൺചാർട്ടഡ് (2022)

എംസോൺ റിലീസ് – 2992

പരിഭാഷ

34964 ♡

IMDb

6.3/10

പ്രശസ്ത പര്യവേക്ഷകനായ ഫ്രാൻസിസ് ഡ്രേക്കിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന രണ്ട് സഹോദരന്മാരാണ് സാം എന്ന സാമുവൽ ഡ്രേക്കും, നേഥൻ ഡ്രേക്കും. ചെറുപ്പത്തിൽ നാടുവിട്ട സാമിനെ നേഥൻ പിന്നീട് കണ്ടിട്ടേയില്ല. ബാർടെൻഡറായും ചെറുകിട മോഷണങ്ങൾ നടത്തിയും ജീവിച്ചിരുന്ന നേഥനെ അന്വേഷിച്ച് വിക്ടർ സളളിവൻ എന്നൊരാൾ എത്തുന്നു. വർഷങ്ങളായി വലിയൊരു നിധിശേഖരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്ന വിക്ടറിന് സാമിനേയും പരിചയമുണ്ടായിരുന്നു. വിക്ടറിന്റെ ക്ഷണപ്രകാരം ചരിത്ര രേഖകളിൽ പറയുന്ന നിധി അന്വേഷിക്കാൻ നേഥനും അയാൾക്കൊപ്പം കൂടുന്നു.ഇതേ നിധി തിരയുന്ന മറ്റ് ആളുകളും രംഗത്തേക്ക് വരുന്നതോടെ കഥ അത്യധികം ആവേശവും രസകരവുമായി മാറുകയാണ്.

നേഥൻ ഡ്രേക്കായി ടോം ഹോളണ്ടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ വിക്ടർ സള്ളിവനായി മാർക്ക് വാൾബെർഗും അഭിനയിക്കുന്നു, സോഫിയ അലി, ടാറ്റി ഗബ്രിയേൽ, അന്റോണിയോ ബന്ദേരാസ് എന്നിവർ സഹകഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നു.

നോട്ടി ഡോഗ് വികസിപ്പിച്ച അൺചാർട്ടഡ് എന്ന ആക്ഷൻ അഡ്വഞ്ചർ ഗെയിം സീരീസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.