എം-സോണ്‍ റിലീസ് – 2640

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Derrick Borte |
പരിഭാഷ | അനൂപ് അനു |
ജോണർ | ആക്ഷൻ, ത്രില്ലർ |
ഡെറിക് ബോർട്ടിന്റെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് “അൺഹിഞ്ച്ഡ്.”
ജീവിതത്തിൽ വളരെയധികം പ്രയാസമനുഭവിക്കുന്ന വിവാഹമോചിതയായ ഒരു വീട്ടമ്മയാണ് നായികയായ റേച്ചൽ ഫ്ലിൻ. ഒരു ദിവസം താൻ ഉണരാൻ വൈകിയതിനെ തുടർന്ന് തന്റെ മകനായ കയ്ലിനെ വേഗത്തിൽ സ്കൂളിൽ എത്തിക്കാനുള്ള തിടുക്കത്തിലാണ് അവൾ. യാത്രാമധ്യേ പലയിടത്തും ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് അവർ മറ്റ് വഴികളിലൂടെ യാത്ര തുടരുകയും ഒടുവിൽ അവർ ഒരു ട്രാഫിക് സിഗ്നലിന്റെ അടുത്തെത്തുകയും ചെയ്യുന്നു. എന്നാൽ സിഗ്നലായിട്ടും ഒരാൾ വണ്ടി എടുക്കാത്തതിന്റെ പേരിൽ റേച്ചൽ അയാളുടെ വാഹനത്തിന് നേരെ ശക്തിയായി ഹോണടിക്കുകയും അയാളുമായി റോഡിൽ തർക്കിക്കുകയും ചെയ്യുന്നു. എന്നാൽ താൻ ഹോണടിച്ചത് ഒരു സൈക്കോയ്ക്ക് നേരെ ആയിരുന്നുവെന്ന് അവൾ അധികം താമസിയാതെ തന്നെ മനസ്സിലാക്കുന്നു.
തുടർന്നങ്ങോട്ട് ആ സൈക്കോ അവളെ വട്ടം കറക്കുന്നതാണ് ഈ സിനിമ. റോഡിലെ പ്രതികാരങ്ങളും അതിന്റെ അനന്തരഫലങ്ങളും സിനിമ തുറന്നുകാട്ടുന്നു.