Victory
വിക്ടറി (1981)

എംസോൺ റിലീസ് – 1934

Download

1410 Downloads

IMDb

6.6/10

ഫുട്‌ബോളിനൊരു ആത്മാവുണ്ട്. പ്രതിരോധമായും, പ്രതിഷേധമായും, കലയായും ആസ്വാദനമായും, മനുഷ്യത്വത്തിന്റെ പ്രതീകമായും എല്ലാം അവതരിക്കുന്ന ഒരു ആത്മാവ്.

അതിന്റെ ചരിത്രം ലോക ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരേട് ആണ്.
ആ ഏടുകളിൽ ഒന്ന് ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഹിറ്റ്ലറുടെ നാസി ക്രൂരതകളുമായി ബന്ധപ്പെട്ടതാണ്. നാസി ഫാസിസത്തെ ഫുട്‌ബോൾ കൊണ്ട് അതിജീവിച്ച കുറച്ചു പേർ. അവരുടെ കഥ പറയുന്ന കഥ പറയുന്ന സുന്ദര ചിത്രമാണ്  “എസ്കേപ്പ് ടു വിക്ടറി”. ഡെത് മാച്ച് എന്നറിയപ്പെടുന്ന 1942 ലെ  നാസി ക്രൂരതയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

നാസി ജർമ്മനിയുടെ പ്രൊപ്പഗണ്ടയുടെ ഭാഗമായുള്ള ഫുട്‌ബോൾ മത്സരമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹാ യുദ്ധത്തിലെ ജർമ്മനിയുടെ യുദ്ധ തടവുകാരും ജർമ്മൻ നാഷണൽ ടീമും തമ്മിൽ നടക്കുന്ന ഫുട്‌ബോൾ മത്സരം. അതിന്റെ മറവിൽ ഇംഗ്ലീഷ് സേന പദ്ധതിയിടുന്ന ജയിൽ ചാട്ടം.  നാസി കോണ്സെൻട്രേഷൻ ക്യാമ്പുകളിലെ പീഡനങ്ങൾ. അവസാനം വിജയിക്കുന്നത്  ഫുട്‌ബോളോ?, ഫാസിസമോ?
അതാണ് സിനിമയുടെ ക്ളൈമാക്സ്.
സിൽവസ്റ്റർ സ്റ്റാലോണ് മുഖ്യ വേഷമിടുന്ന ഈ ക്ലാസിക്ക് ചിത്രം ഓരോ ചരിത്ര, ഫുട്‌ബോൾ പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്.