Wait Until Dark
വെയിറ്റ് അണ്ടിൽ ഡാർക്ക് (1967)
എംസോൺ റിലീസ് – 2397
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Terence Young |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ത്രില്ലർ |
ത്രില്ലർ സിനിമകളിലെ ലോകപ്രസിദ്ധ ക്ലാസിക്കുകളിൽ ഒന്നാണ് 1967ൽ ഇറങ്ങിയ ‘വെയ്റ്റ് അണ്ടിൽ ഡാർക്ക്’. ഭൂരിഭാഗവും ഒരു മുറിക്കുള്ളിൽ ചിത്രീകരിച്ച സിനിമ, മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ലിസ എന്ന യുവതി ഒരു പാവക്കുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ന്യൂയോർക്കിലേക്ക് കടത്തുന്നു. പക്ഷേ വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി ഒരാളെ കാണുന്ന ലിസ, ഒരു സഹയാത്രികന്റെ കൈയ്യിൽ ആ പാവ സൂക്ഷിക്കാൻ ഏൽപിക്കുന്നു. ഈ സമയത്താണ്, ലിസയുടെ നിർദ്ദേശപ്രകാരം രണ്ട് കള്ളൻമാർ ടൗണിലെ ഒരു വീട്ടിലെത്തുന്നത്. അവിടെ വച്ച് അവർക്ക് ലിസയുടെ ദൂതൻ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുന്നു. അന്ധയായ ഒരു യുവതി താമസിക്കുന്ന വീട്ടിൽ എവിടെയോ ഉള്ള പാവ വീണ്ടെടുക്കുക. അതിന് ബുദ്ധിപരമായി ഒരു നാടകം കളിക്കണം. അവർ എല്ലാ തയ്യാറെടുപ്പും നടത്തുന്നു. കാഴ്ച ഇല്ലെങ്കിലും അസാമാന്യ ബുദ്ധിപാടവമുള്ള യുവതിയെ ആണ് നേരിടേണ്ടി വരികയെന്ന് അവർ അപ്പോൾ അറിയുന്നില്ല.
അന്ധ യുവതിയായി മികച്ച അഭിനയം കാഴ്ചവച്ച നടി ഓഡ്രീ ഹെപ്ബണിന് ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചു.